നെടുംകുന്നം:തകർന്നു കിടക്കുന്ന റോഡിലെ കുഴികളടച്ച് യൂത്ത്ഫ്രണ്ട് (എം) പ്രവർത്തകരുടെ പ്രതിഷേധം. നെടുംകുന്നം പള്ളിപ്പടി റോഡിലെ കുഴിയാണടച്ചത്. ടിപ്പർലോറികളുടെ ഓട്ടത്തെ തുടർന്ന് ടാറിങ്ങ് തകർന്നു കിടക്കുന്ന റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല. ഇതിനെ തുടർന്നായിരുന്നു സമരം. വൈസ് പ്രസിഡന്റ് ജിജോ കൊന്നമാക്കൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ധനേഷ് കോഴിമണ്ണിൽ, സുബിൻ, സഞ്ചു, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.