തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിൽ പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സിന്റെ സമാപനസമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. അമൃതാ ആശുപത്രിയിലെ ഡോ.ശരത്ചന്ദ്രൻ,​ വൈക്കം മുരളി എന്നിവർ ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.എസ്അജീഷ്‌കുമാർ, ഈ കെ സുരേന്ദ്രൻ, പി.കെ ജയകുമാർ, വി.കെ രഘുവരൻ, വനിതാസംഘം സെക്രട്ടറി ധന്യ പുരുഷോത്തമൻ,രാജി ദേവരാജൻ, സലിജ അനിൽകുമാർ, ഓമന രാമകൃഷ്ണൻ, വത്സമോഹൻ, ആശ അനീഷ് എന്നിവർ പ്രസംഗിച്ചു.