പൈക: സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ കൊഴുവനാൽ പഞ്ചായത്തിൽ ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ഭാരതീയ പ്രകൃതികൃഷി പദ്ധതിപ്രകാരം നിർമ്മിച്ച ജൈവ ഉത്പാദനോപാധികൾ വിതരണം ചെയ്യും. ഉദ്ഘാടനം തിങ്കളാഴ്ച നാലിന് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ്, കൊച്ചുകൊട്ടാരം പൂതക്കുഴി ചുക്കനാനിക്കൽ ജിജി തോമസിന്റെ വീട്ടിൽ നിർവഹിക്കും. വാർഡംഗം രമ്യ രാജേഷ് അദ്ധ്യക്ഷത വഹിക്കും. കർഷകർ
നിർമ്മിച്ച മത്തിക്കഷായം, മിത്രകുമിളായ ട്രൈക്കോഡെർമ ഉപയോഗിച്ച് സമ്പുഷ്ടമാക്കിയ ജൈവവളം എന്നിവ സൗജന്യമായി വിതരണം ചെയ്യും.