തലയോലപ്പറമ്പ് : കരിപ്പാടം പാറയ്ക്കൽ കടത്തുകടവിന് സമീപം പുഴയുടെ തീരം ഇടിഞ്ഞു താഴ്ന്നു ആറു മാസം പിന്നിട്ടിട്ടും റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികാരികളുടെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സി.പി.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രതിഷേധ സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി ജോൺ.വി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.പി ഷാജി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.സി സജി, രാജേഷ് മേച്ചേരിൽ, കെ.എം സുധർമ്മൻ, അഡ്വ. കെ.എസ് അനൂജ്, സി.എ കേശവൻ എന്നിവർ പ്രസംഗിച്ചു.