മണിമല: പ്രകൃതിയുമായി ഇണങ്ങി ജീവിച്ച മനുഷ്യൻ പ്രകൃതിയുമായി പിണങ്ങി ജീവിക്കുന്നതാണ് ദുരന്തങ്ങളുടെ ശക്തി വർദ്ധിക്കാൻ കാരണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. മണിമലയിൽ കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ 37-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉദ്ഘാടനം ചെയ്യുകയ്യാരുന്നു അദ്ദേഹം. കെ .എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എസ്.സലിം അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെ പ്രൊഫ.സജിത് ബാബു കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുമെന്ന വിഷയം അവതരിപ്പിച്ചു. കെ.വി മുരളി, ജോ പായിക്കാടൻ, കെ.ഡി പ്രകാശൻ, പി.കെ മണിലാൽ, പി.ജെ ആന്റണി, എ.ജെ ജോർജ്, ശശീന്ദ്ര ബാബു, പി.ഡി രാധാകൃഷ്ണപിള്ള, എം.എസ് ഷിബു, കെ.ജെ ജോസഫ്, കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.