ചങ്ങനാശേരി: അക്ഷരമുറ്റം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാറും കവി സമ്മേളനവും നടന്നു. എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി. ജെ ലാലി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ എക്‌സ് എം.എൽ.എ, കെ.പി.സി.സി ജനറൽസെക്രട്ടറിമാരായ അഡ്വ. ജോസി സെബാസ്റ്റ്യൻ, അഡ്വ.ദീപ്തി മേരി വർഗീസ്, സാഹിത്യകാരൻ ബാബു കുഴിമറ്റം, കോട്ടയം മുൻസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, സാമ്പത്തിക ശാസ്ത്രഞ്ജൻ ഡോ.മാത്യു കുര്യൻ, ടി.എസ് സലിം, ജോണി ജോസഫ്, സാജൻ വാഴച്ചിറ, ഐസക് അലക്‌സാണ്ടർ, സച്ചിൻ ജേക്കബ് പോൾ,മോട്ടി കവനാടി, ജോമി ജോസഫ്,ബെറ്റി ടോജോ, അരുൺ ബാബു, അഭിഷേക് ബിജു, രാജശ്രീ പ്രണവം എന്നിവർ പങ്കെടുത്തു. കവി സമ്മേളനത്തിൽ എം.സങ്, അനിൽ പൂതക്കുഴി, എസ്.മാത്യൂസ്, സന്ധ്യ ജയേഷ്, രാജൻ പാട്ടശേരി എന്നിവർ കവിതകൾ അവതരിപ്പിച്ചു.