അടിമാലി : രണ്ട് വർഷത്തിലധികമായി പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഈ ഗ്രാന്റ് അടിയന്തരമായി നൽകാൻ സംസ്ഥാന സർക്കാറും പട്ടികജാതി വികസന വകുപ്പും ഇടപ്പെടണമെന്ന് കെ.പി എം എസ് സംസ്ഥാന കമ്മറ്റി അംഗം കെ.കെ രാജൻ ആവിശ്യപ്പെട്ടു.
പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന നിരവധിവിദ്യാർത്ഥികളുടെ ഭാവിയെ ബാധിച്ചിരിക്കുകയാണ്. മാനേജ്‌മെന്റ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കോളേജ് ഫീസ് ഹോസ്റ്റൽ ഫീസ് എന്നിവ നൽകാത്തതു കൊണ്ട് പരീക്ഷ എഴുതാൻ സാധിക്കാതെ വന്നിരിക്കുകയാണ് . ഇപ്പോൾ തന്നെ വൻ തുക തന്നെ വിദ്യാർത്ഥികൾ അടയ്ക്കാനുണ്ട്. ഈ തുക അടയ്ക്കുവാൻ സാധിക്കാത്ത വിദ്യാർത്ഥികളാണ് ഏറേയും മാനേജ്‌മെന്റ് കോള്ളജുകളിൽ പഠിക്കുന്നത്.അടിയന്തരമായി ഇടപ്പെടണെമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പട്ടികജാതി വികസന മന്ത്രിക്ക് സന്ദേശം അയച്ചുവെന്നും രാജൻ പറഞ്ഞു.