കോട്ടയം: നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച ക്രെയിൻ തലകീഴായി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ചാന്നാനിക്കാട് ഗവ. എൽ.പി സ്‌കൂളിന് സമീപം ഇല്ലിമൂട് റോഡിലായിരുന്നു അപകടം. ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട ക്രെയിൻ മറ്റൊരു ക്രെയിൻ എത്തിച്ച് ഉയർത്തി.