
കോട്ടയം : സംസ്ഥാനത്തെ തൊഴിൽ മേഖലയും തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് എസ്.ടി.യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 23,24 തീയതികളിലെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ യോഗം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് കുമാരനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ് ഹലീൽ റഹിമാൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ മുഹമ്മദ് സിയ, അസീസ് പത്താഴപ്പടി, ഷാജി കാട്ടിക്കുന്ന്, അസ്മയിൽ കുമ്മനം, എ.അസൈനാർ, പി.എച്ച് അബ്ദുൾ അസീസ്, എ.ജലാലുകുട്ടി എന്നിവർ പങ്കെടുത്തു.