കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 117-ാമത് വാർഷികോത്സവത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ വി.പി അശോകൻ , സെക്രട്ടറി കെ.ഡി സലിമോൻ, വൈസ് പ്രസിഡന്റ് പി.എ സുരേഷ്, ദേവസ്വം എക്സിക്യൂട്ടീവ്, കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പണവും പുന:പ്രതിഷ്ഠയും ഫെബ്രുവരി 14ന് നടക്കും. 117 -ാമത് ഉത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 17ന് നടക്കും. 24ന് ആറാട്ടോടെ സമാപിക്കും. പ്രതിഷ്ഠക്ക് മുന്നോടിയായിട്ടുള്ള ചടങ്ങുകൾ ഫെബ്രുവരി ആറു മുതൽ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിച്ച യഞ്ജശാലയിൽ ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികളുടെ നേതൃത്വത്തിൽ നടത്തും.