acdnt

കോട്ടയം : കഴിഞ്ഞ വർഷം ജില്ലയിലെ റോഡുകളിൽ പൊലിഞ്ഞത് 214 ജീവൻ. കൊവിഡ് ഭീതി മൂലം കൂടുതൽപ്പേരും സ്വന്തം വാഹനത്തിലേക്ക് മാറിയതോടെയാണ് അപകടവും വർദ്ധിച്ചത്. 2219 അപകടങ്ങളാണ് ഇക്കാലയളവിൽ നടന്നത്. 1775 പേർക്ക് ഗുരുതര പരിക്കേറ്റു.അമിത വേഗവും, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്തതുമാണ് പ്രധാന കാരണം. മരണമടഞ്ഞവരിലധികവും ചെറുപ്പക്കാരാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ 2020 ൽ റോഡപകടങ്ങൾ വളരെ കുറവായിരുന്നു.