
കോട്ടയം : രാജ്യത്തിനകത്ത് വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ / കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിക്കുന്നതിന് എം.ജി സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും, അംഗീകൃത ഗവേഷണകേന്ദ്രങ്ങളിലും ഗവേഷണം നടത്തുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ സെമിനാറിൽ പങ്കെടുത്ത് പ്രബന്ധം അവതരിപ്പിച്ച മുഴുവൻ സമയ ഗവേഷണ വിദ്യാർത്ഥികളായിരിക്കണം. ഇതര ഫണ്ടിങ് ഏജൻസികളിൽ നിന്ന് പേപ്പർ അവതരണത്തിനായി ഇതിനകം സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവർ അർഹരായിരിക്കില്ല.