കല്ലറ :കല്ലറ ശ്രീശാരദ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ഇന്നലെ ദീപാരാധനക്ക് ശേഷം സുധൻ തന്ത്രികളുടെയും മേൽശാന്തി പാണാവള്ളി അജിത്തിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടന്നു തുടർന്നു ശ്രീഭൂതബലിയും. കലാവേദിയിൽ കല്ലറ ശ്രീ ശാരദ നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ നൃത്തവും അരങ്ങേറി. രണ്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ 6നു ഗുരുപൂജ, തുടർന്ന് കലശപൂജ 8ന് ഭാഗവത പാരായണം വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വിളക്കിനെഴുന്നള്ളിപ്പ്. കാലവേദിയിൽ വൈകിട്ട് ഓട്ടൻതുള്ളലും മാനസജപലഹരിയും അരങ്ങേറും.