വൈക്കം : എസ്.എൻ.ഡി.പി യോഗം പള്ളിപ്രത്തുശ്ശേരി 678ാം നമ്പർ ശാഖയുടെ കീഴിലുള്ള പഴുതുവള്ളി ഭഗവതി ക്ഷേത്രത്തിലെ മകരസംക്റമ ഉത്സവാഘോഷങ്ങളുടെ ദീപപ്രകാശനം വിജയാ ഫാഷൻ ജുവലറി എം.ഡി ജി.വിനോദ് നിർവഹിച്ചു. ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ തന്ത്റി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി ചെമ്മനത്തുകര ഷിബു എന്നിവർ കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പി.സാബു, സെക്രട്ടറി സി.ലത, വൈസ് പ്രസിഡന്റ് കെ.ബി.സുന്ദരേശൻ, ഓമനക്കുട്ടൻ, എം.കെ.ശശി, സുധീർ, ജയപ്രകാശ്, ബിനോയ്, സാംജി, പങ്കജാഷൻ, സജീവ് വാസുദേവൻ, ശ്യാം ബാബു, സജീവ് മാന്തവള്ളി എന്നിവർ പങ്കെടുത്തു. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ തിരിപിടിത്തം ആറാം ഉത്സവദിവസമായ 14ന് വൈകിട്ട് നടക്കും. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ദീപപ്രകാശനം നടത്തും.