വൈക്കം : അക്കരപ്പാടം ശ്രീബാലമുരുകൻ സാന്ത്വനം ചരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലാപ്‌ടോപ്പ് വിതരണവും, ചികിത്സാ സഹായ വിതരണവും, കിഴക്കേത്തറ തങ്കപ്പൻ എൻഡോവ്‌മെന്റ് സഹായ നിധി വിതരണവും നടത്തി. ട്രസ്റ്റ് ചെയർമാൻ ജി.ജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആർ.രതീഷ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.കെ.ജയകുമാർ, സദാശിവൻ, കാർത്യായനി തങ്കപ്പൻ എന്നിവർ പങ്കെടുത്തു.