തലയോലപ്പറമ്പ് : ആധാരം എഴുത്ത് അസോസിയേഷൻ തലയോലപ്പറമ്പ് യൂണിറ്റ് സമ്മേളനം നടത്തി. പ്രസിഡന്റ് എം.വി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചള്ളാങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി പി.വി സതീശൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എം.വി ജോർജ്ജ് (പ്രസിഡന്റ്), എൻ.മധു (വൈസ് പ്രസിഡന്റ്), പി.വി സതീശൻ (സെക്രട്ടറി), കെ.കെ.രാജമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.