വൈക്കം : കുലശേഖരമംഗലം തേവലക്കാട്ട് ധന്വന്തരി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തിന്റെ ഭാഗമായി നടത്തിയ രുഗ്മിണി സ്വയംവര ഘോഷയാത്ര ഭക്തിസാന്ദ്രമായി. വാദ്യമേളങ്ങളും, പൂത്താലമേന്തിയ സ്ത്രീകളും, കൃഷ്ണവേഷം അണിഞ്ഞ കുരുന്നുകളും ഘോഷയാത്രയ്ക്ക് അകമ്പടിയേകി. ചെമ്പ് ചാത്തനാട്ട് ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. യജ്ഞ ആചാര്യൻ മധു മുണ്ടക്കയം, ക്ഷേത്രം മേൽശാന്തി യദു കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.കൺവീനർ വി.കെ.രാജപ്പൻപിള്ള, പ്രസിഡന്റ് ആർ.മോഹനകുമാർ, സെക്രട്ടറി പി.സരോജം, ആർ.ശശിധരൻപിള്ള, കെ.വി.ജനാർദനൻ പിള്ള, പി.ആർ.രാധാകൃഷ്ണൻ, എം.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.