വൈക്കം : അഖില ഭാരത നാരായണീയ പ്രചാരസഭയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രം തന്ത്റി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് സ്വീകരണം നൽകി. എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിന്റെ ദീപപ്രകാശനം ശബരിമല മുൻ മേൽശാന്തി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. പ്രചാരസഭ പ്രസിഡന്റ് അഡ്വ. ഷാജി മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമതി അംഗം കെ. അജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മുൻ മേൽശാന്തി ഏഴിക്കോട് സതീശൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രചാരസഭ കൊഡിനേറ്റർ വി.കെ. ദിനേശൻപിള്ള, നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ്, പ്രചാരസഭ വർക്കിംഗ് പ്രസിഡന്റ് ലളിത എം.നായർ, കമലം എസ്.നായർ, ജ്യോതി കെ.നായർ, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.