ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ചങ്ങനാശേരി യൂണിറ്റ് പ്രതിഷേധ ധർണാസമരം 23-ാം ദിവസം മുൻ മുൻസിപ്പൽ ചെയർമാൻ എം.എച്ച് ഹനീഫാകുട്ടി ഉദ്ഘാടനം ചെയ്തു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, കുടിശിക ഉത്സവബത്ത നൽകുക, ശമ്പളത്തോടൊപ്പം പെൻഷനും പരിഷ്‌കരിക്കുക, എൽ.ഐ.സി. പാക്കേജ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാക്കോ ആന്റണി, എം.കെ. രാജം, മുഹമ്മദ് ഹനീഫ എന്നിവർ പങ്കെടുത്തു.