വൈക്കം : 14ാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അവസ്ഥാ രേഖ തയ്യാറാക്കൽ, വികസന രേഖ പരിഷ്‌ക്കരിക്കൽ എന്നിവയ്ക്കായുള്ള വൈക്കം നഗരസഭയുടെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സത്യഗ്രഹ സ്മാരക ഹാളിൽ നടത്തി. ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു സജീവൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.ചന്ദ്രശേഖരൻ, എസ്.ഹരിദാസൻ നായർ, പ്രീത രാജേഷ്, ലേഖ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.