വൈക്കം : പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റുമായി ബന്ധപ്പെട്ട വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ.സലില, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.അനീഷ്, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ പി.രാജേന്ദ്രപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ബി. രമ, കവിത റെജി,​ ഗിരിജ പുഷ്‌ക്കരൻ,​ സുകന്യ സുകുമാരൻ,​ തലയാഴം പഞ്ചായത്ത് അംഗം ഷീജ ബൈജു , വെച്ചൂർ പഞ്ചായത്തംഗം ഗീത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ.ശീമോൻ,​ സുഷമ സന്തോഷ്, എം.കെ. റാണിമോൾ , ജസീല നവാസ്, എസ്. വീണ, സുജാത മധു , കെ.എസ്. ഗോപിനാഥൻ, എസ്. മനോജ് കുമാർ , ജോയിന്റ് ബിഡിഒ ടി.വി. പ്രശാന്ത്, പ്ലാൻ കോ-ഓഓർഡിനേ​റ്റർ എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.