
ചങ്ങനാശേരി: ഖാദി ഗ്രാമവ്യവസായ കമ്മിഷൻ ചാസിന്റെ സഹകരണത്തോടെ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് വേണ്ടിയുള്ള ഏകദിന ശിൽപശാല ഇന്ന് 10.30 ന് അരമനപ്പടിയിലുള്ള പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. കമ്മിഷൻ സംസ്ഥാന ഡയറക്ടർ വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജക്ട് ഓഫീസർ ഷാജി ജേക്കബ്, ജില്ലാ വ്യവസായ വകുപ്പ് ജനറൽ മാനേജർ എം.വി ലൗലി, ജില്ലാ നെഹ്റു യുവ കേന്ദ്ര ഓഫീസർ എച്ച്. സച്ചിൻ, കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, ഖാദി കമ്മീഷൻ അസി.ഡയറക്ടർ പി.എസ് ഗണേശൻ, ഖാദി ഗ്രാമോദ്യോഗ് വിദ്യാലയ പ്രിൻസിപ്പൽ ഫാ.ജോർജ് മാന്തുരുത്തിൽ, ചാസ് ഖാദി ജനറൽ മാനേജർ ജോൺ സക്കറിയാസ് എന്നിവർ പങ്കെടുക്കും.