പാലാ : ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാൽ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി, ശാരദാനന്ദസ്വാമി, ഗുരുപ്രസാദ് സ്വാമി, ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ, മേൽശാന്തി സനീഷ് വൈക്കം എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ്. ഇന്ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, തുടർന്ന് ഗുരുപൂജ, ശിവപൂജ, 10 ന് കലശാഭിഷേകം, വൈകിട്ട് 6 ന് ശിവഗിരി മഠാധിപതിക്കും മറ്റു സ്വാമിമാർക്കും സ്വീകരണം, തുടർന്ന് ദീപാരാധന, ദീപക്കാഴ്ച. രാത്രി 7.30 നും 8.15നും മധ്യേ കാർത്തിക നക്ഷത്രത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് പുഷ്പാഭിഷേകം, 8.45 ന് സാംസ്‌കാരിക സമ്മേളനം?