കോട്ടയം : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ് വർക്കിംഗ് (ഒരു വർഷം), ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (നാലുമാസം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. വിശദവിവരം www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 04812534820, 9495850898.