പൊൻകുന്നം: വായനശാലകൾ വായന പ്രോത്സാഹന കേന്ദ്രങ്ങളായി മാറി കുട്ടികളെ വായനയിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ശാസ്ത്രസാഹിത്യകാരനും ടാറ്റാ ട്രസ്റ്റിന്റെ പരാഗ് ലിറ്റിൽബുക്ക് അവാർഡ് ജേതാവുമായ പ്രൊഫ.എസ്.ശിവദാസ്. ജനകീയ വായനശാലയിലെ ബാലവേദി സംഘടിപ്പിച്ച ശിവദാസ് സാറിനൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ശിവദാസിന്റെ ഭാര്യ സുമ ശിവദാസ്, ജില്ലാ ലൈബ്രറികൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ഡി.ശിവൻ, അമൃത റാവു എന്നിവർ പ്രസംഗിച്ചു.