മണിമല: ബി.എസ്.എൻ.എൽ ഫൈബർ മേളയും അദാലത്തും ഇന്ന് മണിമല ടെലിഫോൺ എക്‌സ്‌ചേഞ്ചിൽ നടക്കും. 300 എം.ബി.പി.എച്ച്.വേഗമുള്ള വൈഫൈ ഇന്റർനെറ്റ്, ഇന്ത്യയിലെവിടെയും സൗജന്യമായി വിളിക്കാവുന്ന ലാൻഡ് ഫോൺ സൗകര്യം എന്നിവയോടെ ഫൈബർ ടു ദി ഹോം കണക്ഷൻ ലഭ്യമാണ്. ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. വിച്ഛേദിച്ച കണക്ഷൻ കുടിശിക ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, സൗജന്യ 4ജി.സിം വിതരണം എന്നിവം നടക്കും.