ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി യോഗം തൃക്കൊടിത്താനം 59-ാം നമ്പർ ശാഖയിലെ ശ്രീഗുരുനാഥൻ മൈക്രോ യൂണിറ്റിന്റെ 10-ാം വാർഷികവും കുടുംബ സംഗമവും താലൂക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്‌ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.എസ് ഷാജി അദ്ധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ടും കണക്കും മൈക്രോ യൂണിറ്റ് കൺവീനർ എൻ.ജോഷിമോൻ അവതരിപ്പിച്ചു. പുതിയ കൺവീനറായി എൻ.ജോഷിമോനെയും ജോ. കൺവീനറായി എൻ.രവീന്ദ്രനാഥനെയും തിരഞ്ഞെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മൊമന്റോ വിതരണം നിർവഹിച്ചു. യൂണിയൻ കൗൺസിൽ അംഗം സുഭാഷ് മോഹൻ സംസാരിച്ചു. എൻ ജോഷിമോൻ സ്വാഗതവും എൻ.രവീന്ദ്രനാഥൻ നന്ദിയും പറഞ്ഞു.