mm-mani
ധീരജ് വധത്തിൽ പ്രതിഷേധിച്ച് അടിമാലിയിൽ നടന്ന യോഗം എം എം മണി എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

അടിമാലി: സംസ്ഥാനത്ത് കൊലപാതകവും സംഘർഷവും നടത്തി സമാധാന അന്തരീക്ഷം നശിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി എം എം മണി എം.എൽഎ പറഞ്ഞു. അടിമാലിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്ന സമയത്ത് ആയുധങ്ങളുമായി എത്തിയ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ മനപ്പൂർവ്വം പ്രശ്‌നം സൃഷ്ടിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ വകവരുത്തി അതിലൂടെ കോൺഗ്രസ്സിനുള്ളിലെ പ്രശ്‌നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ഇത്തരം നീക്കങ്ങളെ സി.പി.എം ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു..എം കമറുദ്ദീൻ അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടർ, സി .ഡി ഷാജി, ടി .കെ സുധേഷ്‌കുമാർ, മാത്യു ഫിലിപ്പ്, ഷേർളി മാത്യു എന്നിവർ സംസാരിച്ചു.