കടനാട്: രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടതുമുന്നണി കടനാട് ഗ്രാമപഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം. യു.ഡി.എഫ് കടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. കടനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികൾക്കായി മാണി സി കാപ്പൻ എം.എൽ.എ അനുവദിപ്പിച്ച ഫണ്ട് പഞ്ചായത്ത് ഭരണം നടത്തുന്ന എൽ.ഡി.എഫ് അട്ടിമറിക്കുകയാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു.