പാലാ: പാലാ നിയോജകമണ്ഡലത്തിൽപ്പെട്ട 15 റോഡുകളുടെ നവീകരണത്തിനായി 3 കോടി 31 ലക്ഷം രൂപ അനുവദിച്ചതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. മുത്തോലി കൊണ്ടാണ്ടൂർ റോഡ് നവീകരണം 50 ലക്ഷം, അന്ത്യാളം പയപ്പാർ റോഡ് 25 ലക്ഷം, വിലങ്ങുപാറ കടവ് വാഴമറ്റം റോഡ് 2.86 ലക്ഷം, ചക്കാമ്പുഴ സെന്റ് തോമസ് മഔണ്ട് റോഡ് 6 ലക്ഷം, മുറിഞ്ഞാറ നെല്ലാനിക്കാട്ട്പ്പാറ പരുവനാടി റോഡ് 25 ലക്ഷം, നെച്ചിപ്പുഴൂർ ഇളപൊഴുത് ചക്കാമ്പുഴ റോഡ് 10 ലക്ഷം, പാലാ ഉഴവൂർ റോഡ് 20 ലക്ഷം, കടുവാമൊഴി സബ്ല് സ്റ്റേഷൻ ഇഞ്ചോലിക്കാവ് പ്ലാശനാൽ റോഡ് 80 ലക്ഷം, പൈകട പീടിക കുറുമണ്ണ് റോഡ് 19 ലക്ഷം, കാഞ്ഞിരംകവല കോലാനി മേച്ചാൽ റോഡ് 25 ലക്ഷം, എള്ളുംപുറം നീലൂർ റോഡ് 14 ലക്ഷം, എലിവാലി കാവുംകണ്ടം റോഡ് 13 ലക്ഷം, അന്താനാട് മേലുകാവ് റോഡ് 25 ലക്ഷം, തീക്കോയി തലനാട് മൂന്നിലവ് റോഡ് 7 ലക്ഷം, എരുമാപ്ര തടിക്കാട് മേലുകാവ് റോഡ് 9 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.