പാലാ:പാലാ കെ.എം മാണി ടൗൺ ബൈപാസിൽ സിവിൽ സ്റ്റേഷന് എതിർവശം നിർമ്മാണം അവശേഷിക്കുന്ന 80 മീറ്റർ ഭാഗം ഡിവൈഡർ കൂടി ഉൾപ്പെടുത്തി രൂപകല്പന നടത്തി നിർമ്മാണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ പി.ഡബ്ലി.യു.ഡി നിരത്ത് വിഭാഗം അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഡിവൈഡറിൽ വിളക്ക് കാലുകളും കൂടി ഉൾപ്പെടുത്തപ്പെടണം. റോഡ് തകരാനിടയാകുന്ന സാഹചര്യം ഒഴിവാക്കാൻ ഓട നിർമ്മാണവും ഓവർ ഹെഡ് ദിശാബോർഡും ഉൾപ്പെടുത്തി സിവിൽ സ്റ്റേഷൻ ജംഗ്ഷന്റെ സൗന്ദര്യവത്ക്കരണവും കൂടി കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ ജയ്‌സൺ മാന്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്തെ നിർമ്മാണത്തിന് 110 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.