ഗാന്ധിനഗർ: കുട്ടികളിൽ കണ്ടുവരുന്ന മൊബൈൽ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സന്മാർഗദർശനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് ഗാന്ധിനഗർ മുടിയൂർക്കര എൽ.പി സ്‌കൂളിൽ നടക്കും. ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. നവജീവൻ ട്രസ്റ്റി പി.യു തോമസ് അദ്ധ്യക്ഷത വഹിക്കും. മൊബൈൽ ഫോൺ ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ മനോരോഗ വിഭാഗം മേധാവി ഡോ.വർഗീസ് പുന്നൂസ് ക്ലാസെടുക്കും.