
കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സംഗമം കവി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. പൊൻകുന്നം സെയ്ദ്, പി.ആർ ഹരിലാൽ, തിരുവിഴ ജയശങ്കർ, ആലപ്പി രംഗനാഥ്, വൈക്കം വിജയലക്ഷ്മി, കുറൂർ വാസുദേവൻ നമ്പൂതിരി, സുജാതൻ, കലാഭവൻ പ്രജോദ്, സംക്രാന്തി നസീർ, പ്രദീപ് എം. നായർ, ഗായത്രി, ഓണംതുരുത് രാജശേഖരൻ, എസ്.പി നമ്പൂതിരി, ബിച്ചു, കോട്ടയം പ്രദീപ്, പ്രദീപ് മാളവിക, ഡോ. സുവിദ് വിൽസൺ, ഔസേപ്പ് ചിറ്റക്കാട്ട്, ബാബു കിളിരൂർ, മീനാക്ഷി, നിഖിൽ
എന്നിവരെ ആദരിച്ചു. കലാകായിക മത്സരങ്ങളുടെ സമ്മാന വിതരണവും നടന്നു. സ്വാഗത സംഘം ചെയർമാൻ അഡ്വ. സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.വി റസ്സൽ, ടി.ആർ രഘുനാഥൻ, കെ.എം.രാധാകൃഷ്ണൻ, അഡ്വ.കെ.അനിൽകുമാർ, എം.പ്രഭാകരൻ, പി.ജെ വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.