കടപ്പൂർ: കടപ്പൂർ പബ്ലിക് ലൈബ്രറിയുടെയും നെല്ലുല്പാദക പാടശേഖരസമിതിയുടെയും സംയുക്തഭിമുഖ്യതിൽ ലൈബ്രറി ഹാളിൽ കർഷക സദസ് സംഘടിപ്പിച്ചു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു. കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ ഗോപകുമാർ സമ്മിശ്ര ജൈവ കൃഷിരീതിയെ കുറിച്ചും ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയയെക്കുറിച്ചും ക്ലാസ് നയിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, കോഴ കട്ടച്ചിറ തോട് സംരക്ഷണസമിതി കൺവീനർ പി.ടി. സോമശേഖരൻ, ലൈബ്രറി സെക്രട്ടറി ബൈജു.സി.എസ്, വൈസ് പ്രസിഡന്റ് പി.ഡി ജോർജ് എന്നിവർ സംസാരിച്ചു.