തലയോലപ്പറമ്പ് : നിത്യസഹായ മാതാവിന്റെ തീർത്ഥാടന കേന്ദ്രമായ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ്, വിശുദ്ധ സെബസ്ത്യാനോസ്, പരിശുദ്ധ കന്യകാ മറിയം എന്നിവരുടെ തിരുനാൾ 14 മുതൽ 24വരെ തീയതികളിൽ നടക്കും. 14, 15 തീയ്യതികളിൽ രാവിലെ 6.15നും, വൈകിട്ട് 5നും വിശുദ്ധ കുർബാന.16 ന് രാവിലെ 6നും, 7.30നും,9.30നും വൈകിട്ട് 5നും വിശുദ്ധ കുർബാന. 17മുതൽ 19വരെ തീയതികളിൽ രാവിലെ 6.15നും, വൈകിട്ട് 5നും കുർബാന. കൊടിയേറ്റ് ദിവസമായ 20 ന് രാവിലെ 6.15ന് വിശുദ്ധ കുർബാന. വൈകിട്ട് 5ന് ഇടവക വികാരി റവ. ഫാ. വർഗീസ് ചെരപ്പറമ്പിൽ തിരുന്നാളിന് കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന. നവ വൈദികൻ ജെൻസ് പാലച്ചുവട്ടിൽ കാർമികത്വം വഹിക്കും.6.30ന് ഇടവക വിശ്വാസപരിശീലന വിഭാഗം അവതരിപ്പിക്കുന്ന കലാപരിപാടികൾ. 21 ന് രാവിലെ 6.30 ന് വിശുദ്ധകുർബാന, 8ന് ആരാധന. വൈകിട്ട് 4ന് പൊതു ആരാധന.തുടർന്ന് ദിവ്യ കാരുണ്യ പ്രദക്ഷിണം.വേസ്പര ദിനമായ 22ന് രാവിലെ 6 നും 9 നും വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞു. റവ. ഫാ. വർഗീസ് ചെരപ്പറമ്പിൽ, റവ. ഫാ. ആൻസൻ നടുപ്പറമ്പിൽ എനിവർ കാർമികത്വം വഹിക്കും. വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന, വേസ്പര. രാത്രി 8 ന് വിശുദ്ധ കുർബാന. പ്രധാന തിരുനാൾ ദിനമായ 23 ന് രാവിലെ 6 നും 7.30 നും,9.30 നും വിശുദ്ധ കുർബാന വൈകിട്ട് 5 ന് തിരുനാൾ കുർബാന. റവ. ഫാ. സനു പുതുശേരി കാർമികത്വം വഹിക്കും. തുടർന്ന് റവ. ഫാ. തോമസ് പുതിയകുന്നേൽ തിരുനാൾ സന്ദേശം നൽകും. തിരുനാൾ സമാപന ദിവസമായ 24 ന് രാവിലെ 6 ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന തുടർന്ന് സെമിത്തേരി സന്ദർശനം.കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും തിരുനാൾ നടത്തുകയെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും ഇടവക വികാരി റവ. ഫാ.വർഗീസ് ചെരപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ജെഫ് പൊഴൊലിപ്പറമ്പിൽ ട്രസ്റ്റിമാരായ ഇമ്മാനുവേൽ അരയത്തേൽ, സെബാസ്റ്റ്യൻ വടക്കേ പാറശേരി, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ബേബി പുത്തൻപറമ്പിൽ എന്നിവർ പറഞ്ഞു.