മുണ്ടക്കയം: ധീരജ് വധത്തിൽ പ്രതിഷേധിച്ച് സി.പി.എം കൊക്കയാറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കോൺഗ്രസ് പതാകയും ഫ്ലക്‌സ് ബോർഡും തീയിട്ടു നശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കൊക്കയാർ വില്ലേജ് ഓഫീസിനു സമീപമാണ് സംഭവം. പൂവഞ്ചി ജനകീയ സമിതി സമരം നടത്തി വന്നിരുന്ന സമര പന്തലും അടിച്ചു തകർത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പെരുവന്താനം പൊലീസിൽ പരാതി നൽകി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.