കോട്ടയം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ ചാരിറ്റബിൾ സംഘടനയായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ 20-ാം വാർഷികവും ആർദ്ര ഭവന പദ്ധതി ഉദ്ഘാടനവും വിവാഹ വിദ്യാഭ്യാസ സഹായ വിതരണവും 15 ന് ദേവലോകം അരമനയിൽ നടക്കും. വാർഷികത്തോടനുബന്ധിച്ച തൃക്കോതമംഗലത്ത് രണ്ട് വീടുകളും പത്തനംതിട്ട കൈപ്പട്ടൂരിൽ ഒരു വീടും പൂർത്തിയാകുന്നു. ഉദ്ഘാടന സമ്മേളനം ഉച്ചക്കഴിഞ്ഞ് രണ്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും, സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്‌കോറസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ വാസവൻ വിവാഹ സഹായം വിതരണം ചെയ്യും. സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. ആർദ്ര സെക്രട്ടറി ഡോ. ഐസക് പാമ്പാടി , ഫാ.കെ.വൈ. വിത്സൻ, ജോൺസൺ കീപ്പള്ളിൽ, ഐ.സി. തമ്പാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.