kill

കോട്ടയം: മിമിക്രി കലാകാരനായ ചങ്ങനാശേരി മുങ്ങോട്ടുപുതുപ്പറമ്പിൽ ലെനീഷിനെ (31) കൊന്ന് ചാക്കിൽക്കെട്ടി റോഡരികിൽ തള്ളിയ കേസിന്റെ അന്തിമ വിചാരണ 17 ന് നടക്കും. അഡീഷണൽ സെഷൻസ് കോടതി നാല് ജില്ലാ ജഡ്ജി വി.ബി സുജയമ്മയുടെ മുമ്പാകെയാണ് വിചാരണ. 2013 നവംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ലെനീഷിന്റെ കാമുകിയും ഹോം നഴ്‌സിംഗ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല, ക്വട്ടേഷൻ സംഘാംഗങ്ങളായ ഷിജോ സെബാസ്റ്റ്യൻ (28), ശ്യാംകുമാർ (ഹിപ്പി ശ്യാം 31), രമേശൻ (ജൂഡോ രമേശൻ, 28) എന്നിവർ ചേർന്നു കൊലപ്പെടുത്തിയെന്നാണ് കേസ്.