church

കുമരകം : ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സെബാസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും . വൈകീട്ട് അഞ്ചിന് ഫാ: ഇൻസൺ അപ്പാശ്ശേരി കൊടിയേറ്റും. നാളെ വൈകീട്ട് അഞ്ചിന് ഫാ: ആന്റണി കക്കാ പറമ്പിൽ കുർബാന അർപ്പിക്കും. 15-ന് വൈകീട്ട് നാലിന് ഫാ.ആന്റണി തട്ടാശ്ശേരിയുടെ (അസി.ഡയറക്ടർ എം .ഓ. സി. മാങ്ങാനം)കുർബാന. 5:30 ന് യുദാശ്ലീഹായുടെ കുരിശടിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് റാസ. ഫാ.സിറിയക്ക് വലിയ കുന്നുംപുറം (അപ്പസ്തോലിക്ക സെമിനാരി, വടവാതൂർ ) കുർബാന അർപ്പിക്കും. തുടർന്ന് പ്രദക്ഷിണവും കൊടിയിറക്കും ഉല്പന്ന ലേലവും.