പാലാ : കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂണിയൻ, കെ.എസ്.ഇ.ബി പി.സി.സി ലൈൻ വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തി. ജില്ലാതല ഉദ്ഘാടനം യൂണിയൻ ജനറൽ സെക്രട്ടറി എസ്.ആർ. സീതിലാൽ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.പി. കൊച്ചുമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ഡബ്ല്യു.യു ജില്ലാ സെക്രട്ടറി മാത്തുക്കുട്ടി മാത്യു, ലൈൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ജോർജ് ജോസഫ്, കെ.ജെ.സണ്ണി, ജോർജ്ജുകുട്ടി മൈക്കിൾ, ബി രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.