കാഞ്ഞിരപ്പള്ളി : പാറത്തോട് സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ച് നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് സി.പി.എം പാറത്തോട് ലോക്കൽ സെക്രട്ടറി പി.കെ.ബാലൻ പറഞ്ഞു. സാമ്പത്തിക തിരിമറിയുടെ ഭാഗമായി ഇടക്കുന്നം ബ്രാഞ്ച് മാനേജർ സ്മിതാ രാജേന്ദ്രനെ സസ്‌പെൻഡ് ചെയ്തതാണ്. സബ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നടപടി എടുത്തത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും ചില ജീവനക്കാർക്കുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾ സഹകാരികൾ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.