പൊൻകുന്നം : സി.പി.ഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 15,16 തീയതികളിൽ സമരപ്രചരണ വാഹന ജാഥ നടക്കും. 15 ന് രാവിലെ 9 ന് ആലപ്ര മേലേൽകവലയിൽ ജില്ലാ എക്‌സിക്യുട്ടീവ് അംഗം മോഹൻ ചേന്ദംകുളം ഉദ്ഘാടനം ചെയ്യും. 16 ന് രാവിലെ 9 ന് കൊടുങ്ങൂരിൽ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി അഡ്വ.എം.എ.ഷാജി ജാഥ നയിക്കും. ഹേമലത പ്രേം സാഗർ, ശരത് മണിമല, രാജൻ ചെറുകാപള്ളി എന്നിവരും നേതൃത്വം നൽകും. നേതാക്കളായ എം.എൻ. കൃഷ്ണപിള്ള, പി. പ്രജിത്ത്, കെ. രാജേഷ്, വാവച്ചൻ വാഴൂർ, ജ്യോതി രാജ് സി.ജി., ബാബു ലൂക്കോസ്, സിജോ പ്ലാത്തോട്ടം, കെ.എം. ഗോപാലകൃഷ്ണൻ നായർ, ബിജു എസ്., അശ്വിൻ സണ്ണി എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിക്കും. 17 ന് കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ കൊടുങ്ങൂർ പോസ്‌റ്റോഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും. സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാം ഉദ്ഘാടനം ചെയ്യും.