കല്ലറ : ശ്രീശാരദ ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് നടന്ന കലശപൂജ ഭക്തിനിർഭരമായി. നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. മേൽശാന്തി പാണാവള്ളി അജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. ദിവസവും രാവിലെ 7 ന് കലശപൂജ ആരംഭിക്കും. ഉത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ ശ്രീഭൂതബലിയും വിളക്കിനെഴുന്നള്ളിപ്പും നടന്നു. കലാവേദിയിൽ സംഗീതനിശയും അരങ്ങേറി. നാലാം ഉത്സവദിനമായ ഇന്ന് രാവിലെ 6 ന് ഗുരുപൂജ, തുടർന്ന് നവകം, കലശപൂജ, 8 ന് ദേവീഭാഗവതപാരായണം, വൈകിട്ട് ശ്രീഭൂത ബലിയും വിളക്കിനെഴുന്നള്ളിപ്പും നടക്കും. കലാവേദിയിൽ രാത്രി 7 ന് നൃത്താഞ്ജലി, 8 ന് ഡോ.വസന്ത കുമാർ സാംബശ്ശിവാൻ അവതരിപ്പിക്കുന്ന കഥപ്രസംഗം. 14 ന് പള്ളിവേട്ട മഹോത്സവവും കല്ലറപ്പൂരവും നടക്കും.