കോട്ടയം:കോട്ടയം മെഡിക്കൽ കോളജിൽ നിന്നും തട്ടിക്കൊണ്ടപോയ കുഞ്ഞിനെ കണ്ടെത്തുന്നതിന് പൊലീസിന് യഥാസമയം വിവരം കൈമാറിയ മെഡിക്കൽ കോളേജ് ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവ്രർ അലക്‌സ് സെബാസ്റ്റ്യനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ജില്ലാ എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോട്ടയം ആർ.ടി.ഒ പി.ആർ. സജീവ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഷാജി മാധവൻ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ റ്റോജോ എം. തോമസ്, ജോയിന്റ് ആർ.ടി.ഒ മാരായ ഡി. ജയരാജ്, കെ. ഷിബു എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർമാരും ചടങ്ങിൽ പങ്കെടുത്തു.