പാലാ : കേരള ഒളിമ്പിക്‌സ് അസോസിയേഷൻ മത്സരങ്ങളുടെ ഭാഗമായുള്ള ജില്ലാതല ഹാൻഡ് ബാൾ മത്സരം പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളേജിൽ നടത്തി. കോളേജ് ചെയർമാൻ മോൺഡോ. ജോസഫ് മലേപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി ഷാജി കൊട്ടാരത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ ഫാ. മാത്യു കോരംകുഴ, ബർസാർ ഫാജോൺ മറ്റമുണ്ടെയിൽ, പാലാ മുൻസിപ്പൽ കൗൺസിലർ ബിനു പുളിക്കക്കണ്ടം, കോട്ടയം ജില്ല ഹാൻഡ്ബാൾ അസോസിയേഷൻ പ്രസിഡന്റ് മധു ഭാരതദാസ്, കോളേജിലെ കായിക വിഭാഗം മേധാവി ബൈജു ജേക്കബ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജും, വനിതാ വിഭാഗത്തിൽ കെ.വി കോട്ടയവും ചാമ്പ്യന്മാരായി.