പാലാ : നിത്യഹരിതനായകൻ പ്രേംനസീറിന്റെ 33-ാം ചരമവാർഷിക ദിനമായ 16 ന് പാലായിൽ പ്രേംനസീർ സംഗീത യാത്ര നടത്തുന്നു. പ്രമുഖ ഗായകൻ കൊച്ചിൻ മൻസൂറിന്റെ നേതൃത്വത്തിലാണ് ഈ വേറിട്ട പ്രേംനസീർ അനുസ്മരണാ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഇടപ്പാടി തരംഗിണി മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗാനസംഗമത്തിന്റെ 10-ാമത് വാർഷിക ആഘോഷവും ഇതോടൊപ്പം നടത്തും. 1989 ജനുവരി 16 നാണ് പ്രേംനസീർ അന്തരിച്ചത്. ഇതോടനംബന്ധിച്ച് നടത്തുന്ന പ്രേംനസീർ സംഗീതയാത്ര ഉദ്ഘാടനം ചെയ്യുന്ന ഗായകൻ കൊച്ചിൻ മൻസൂർ അന്ന് വൈകിട്ട് 3 മുതൽ 7 വരെ നാലുമണിക്കൂർ തുടർച്ചയായി പ്രേംനസീറിന്റെ സിനിമയിലെ പാട്ടുകൾ പാടും. ഇടപ്പാടി മേരിമാത ഓഡിറ്റോറിയത്തിലെ മിസ്‌കുമാരി നഗറിലാണ് പരിപാടി. തരംഗിണി മ്യൂസിക് ക്ലബ്ല് പ്രസിഡന്റ് പി.കെ. മോഹനചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബേബി പൊൻമലക്കുന്നേൽ, കെ.കെ. സുകുമാരൻ, പി.വി. ജോസഫ്, ബെന്നി മൈലാടൂർ, വി. മോനി, ഐഷ ജഗദീഷ്, സന്തോഷ്, ടോമി, ബേബി വലിയകുന്നത്ത്, സുരേഷ് പാലാ തുടങ്ങിയവർ പ്രസംഗിക്കും.