പാലാ : സെന്റ് തോമസ് കോളേജ് അലുമ്‌നി അസോസിയേഷൻ വാർഷിക പൊതുയോഗവും ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ സ്മാരക കർഷക അവാർഡ് സമർപ്പണവും 18 ന് വൈകിട്ട് 3.30 ന് നടക്കും. ഡിജോ കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.