cpm

കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കൊടിമര ജാഥകൾ ജില്ലാ ആശുപത്രിക്ക് സമീപം കേന്ദ്രീകരിച്ചതിന് ശേഷം, പ്രകടനമായി തിരുനക്കര മൈതാനത്തേക്ക് എത്തുകയായിരുന്നു. സ്വാഗത സംഘം ചെയർമാൻ അഡ്വ. കെ.സുരേഷ് കുറുപ്പ് പതാക ഉയർത്തി . വിവിധ ബ്രാഞ്ചുകൾ, ഏരിയാ കമ്മിറ്റികൾ, ലോക്കൽ കമ്മിറ്റികൾ, ഡി.വൈ.എഫ്.ഐ, സി.ഐ ടി യു, എസ്.എഫ്.ഐ എന്നിവയുടെയെല്ലാം പ്രവർത്തകർ അക്ഷര നഗരിയിൽ എത്തിയിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി എ.വി റസൽ, ടി.ആർ രഘുനാഥൻ, എ.എം രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, അഡ്വ.കെ. അനിൽ കുമാർ, അഡ്വ. ഷീജ അനിൽ എന്നിവർ പങ്കെടുത്തു.