കോട്ടയം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും കിറ്റ്‌കോയും ചേർന്ന് ഓൺലൈൻ മുഖേന സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. സയൻസിലോ എൻജിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് പങ്കെടുക്കാം. പ്രായം: 21 നും 45 നും മദ്ധ്യേ. ഐ.ടി. മേഖലയിൽ ലാഭകരമായ സംരംഭങ്ങൾ തിരഞ്ഞെടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങൾ, വിവിധ ലൈസൻസുകൾ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ, സാമ്പത്തിക വായ്പാ മാർഗങ്ങൾ, മാർക്കറ്റ് സർവേ, ബിസിനസ് പ്ലാനിംഗ്, മാനേജ്‌മെന്റ്, വിജയം കൈകവരിച്ച വ്യവസായികളുടെ അനുഭവങ്ങൾ, സ്റ്റാർട്ട് അപ്പ് പദ്ധതികൾക്കുള്ള സർക്കാർ സഹായങ്ങൾ, ഇൻക്യുബേഷൻ സ്‌കീം, എക്‌സ്‌പോർട്ട് ഇംപോർട്ട് മാനദണ്ഡങ്ങൾ, ഇന്റലക്ച്വൽ പ്രോപ്പർട്ടി ആക്ട്, ആശയവിനിമയ പാടവം, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങളിൽ ആറ് ആഴ്ചയാണ് പരിശീലനം. താത്പര്യമുള്ളവർ 18 നകം ബന്ധപ്പെടണം. ഫോൺ: 9847463688, 9447509643, 04844129000.