കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ജെൻഡർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ട്രാൻസ്ജൻഡേഴ്‌സ് ക്ലബ് രൂപീകരിച്ചു. അവന്തിക വിഷ്ണു പ്രസിഡന്റും ലക്ഷ്മി ആദർശ് മോഹൻ സെക്രട്ടറിയും കെ.പി. സാൻഡ്രിയ ഖജാൻജിയുമായുള്ള ക്ലബാണ് രൂപീകരിച്ചത്. അർച്ചന രാജ്, ശ്രീദേവി, പ്രേമ പ്രവീൺ, ഡോറ മരിയ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്. യോഗത്തിൽ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ബോർഡംഗം അഡ്വ. റോണി മാത്യു, ജില്ലാ യൂത്ത് പ്ലോഗ്രാം ഓഫീസർ എസ്.ഉദയകുമാരി എന്നിവർ പങ്കെടുത്തു.